Categories: latest news

ഇന്ത്യയില്‍ റെക്കോര്‍ഡ് കളക്ഷനുമായി ദേവര

ഇന്ത്യയിലും കളക്ഷനില്‍ മുന്നേറി ജൂനിയര്‍ എന്‍ടിആര്‍ നായകനായി വന്ന ദേവര. ആഗോളതലത്തില്‍ നിലവില്‍ ചിത്രം 466 കോടിയാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ആഗോള കളക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും മാത്രം ചിത്രം 34 കോടി രൂപയാണ് നേടിയിരിക്കുന്നത്.
വിദേശത്ത് നിന്ന് ദേവര 75 കോടിയാണ് ആകെ നേടിയിരിക്കുന്നത്. സംവിധാനം കൊരടാല ശിവ നിര്‍വഹിച്ച ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ജൂനിയര്‍ എന്‍ടിആറിനറെ ദേവര 172 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ റിലീസിന് നേടിയതെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ജനതാ ഗ്യാരേജി’ന് ശേഷം കൊരട്ടല ശിവ, എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദേവര. ഈ ബ്രഹ്മാണ്ഡ ചിത്രം ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. അതില്‍ ഒന്നാം ഭാഗമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയത്.

ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്.

ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ‘ദേവര’. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

3 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

10 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago