സംവിധായകനും സുഹൃത്തിനും എതിരെ പീഡന പരാതി വനിത സഹ സംവിധായകയെ പീഡിപ്പിച്ചു എന്നതാണ് പരാതി. സംഭവത്തില്‍ മരട് പോലീസ് സംവിധായകന്‍ സുരേഷ് തിരുവല്ല, വിജിത്ത് വിജയന്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മാവേലിക്കര സ്വദേശിയായ യുവതിയാണ് സംവിധായകനും സുഹൃത്തിനും എതിരെ മരട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കിയും തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്
അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടതായും വിജിത്ത് തന്നെ രണ്ട് തവണ ബലാത്സംഗത്തിന് ഇരയാക്കിയതായും ആണ് യുവതി പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി നല്‍കിയ സഹസംവിധായക ചില സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുമെന്ന് വിവരവും ലഭ്യമായിട്ടുണ്ട്
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില് ഏറെ ശ്രദ്ധേയയാണ് നടി വിന്സി…