Connect with us

Screenima

Vijay (GOAT)

latest news

ദ ഗോട്ട് വിദേശത്ത് നേടിയ കളക്ഷന്‍ പുറത്ത്

വിജയിയുടെ ദ ഗോട്ടിന്റെ വിദേശ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വിദേശത്ത് ചിത്രം 158 കോടി നേടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. ചിത്രം ഒക്ടോബര്‍ മൂന്നിനാണ് ഒടിടിയില്‍ എത്തിയത്. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം എത്തിയത്.

സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കട് പ്രഭു ആണ്. അച്ഛനും മകനുമായി ഡബിള്‍ റോളില്‍ ആണ് ചിത്രത്തില്‍ ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ് അഘോരം, കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്!യെ ചെറുപ്പമാക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്.മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ താരനിരയില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്‌നേഹ, ലൈല, വൈഭവ്, പ്രേംജി അമരന്‍, അരവിന്ദ്, അജയ് രാജ്, പാര്‍വതി നായര്‍, കോമള്‍ ശര്‍മ്മ, യുഗേന്ദ്രന്‍, അഭ്യുക്ത മണികണ്ഠന്‍, അഞ്ജന കിര്‍ത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്. സെപ്റ്റംബര്‍ 5 ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ്.

Continue Reading
To Top