മന്ത്രിയുടെ തിരക്കുകളില്‍ നിന്നും മാറി സുരേഷ് ഗോപി ഉടന്‍ അഭിനയത്തിലേക്ക് തിരിച്ചെത്തും എന്ന് റിപ്പോര്‍ട്ട്. സുരേഷ് ഗോപി തന്നെയാണ് താന്‍ ഇടവേളയെടുത്ത് സിനിമയിലേക്ക് തിരിച്ചെത്തും എന്നുള്ളതിന്റെ സൂചനകള്‍ നല്‍കിയിരിക്കുന്നത്. നേരത്തെ താരം സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനിന്നിരുന്നു എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നതിന് അമിത് ഷാ തനിക്ക് അനുമതി നല്‍കിയതായാണ് സുരേഷ് ഗോപി വ്യക്തമാക്കിയിരിക്കുന്നത്.
ഒറ്റക്കൊമ്പന് സിനിമയില്‍ ആയിരിക്കും സുരേഷ് ഗോപി അഭിനയിക്കുക. മന്ത്രി ആയതിന് പിന്നാലെയുള്ള തിരക്കുകള്‍ കാരണം താരത്തിന് ഇനി അഭിനയിക്കാന്‍ സമയം ഉണ്ടാകില്ല എന്നായിരുന്നു പലരും അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ഇതിനിടയിലാണ് പാലാ സ്വദേശിയായ കുരുവിനാക്കുന്നേല്‍ കറുവാച്ചനുമായി താരം കൂടിക്കാഴ്ച നടത്തിയത്.
കുറുവച്ചന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പന് ചിത്രം ചെയ്യുന്നത്. നേരത്തെ കുറുവച്ചന്റെ ജീവിതവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നായകനായ കടുവ എന്ന സിനിമ റിലീസ് ചെയ്തിരുന്നു അതിനാല്‍ കടുവയുമായുള്ള നിയമപ്രശ്നങ്ങള്‍ മൂലമാണ് ഒറ്റക്കൊമ്പന് എന്ന സിനിമ നീണ്ടു പോയത്.
ഇപ്പോള്‍ ഒറ്റക്കൊമ്പനിലെ നായികയുടെ കാര്യത്തില്‍ കൂടി തീരുമാനമായാല്‍ ഉടന്‍ ചിത്രം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരം. മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…