Categories: Gossips

വിചാരിച്ച പോലെ ക്ലിക്കായില്ലേ? സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയിലും ഫഹദിനു കൈയടി

രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന്‍ തിയറ്ററുകളില്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. പൂര്‍ണമായി ഒരു മാസ് സിനിമ പ്രതീക്ഷിച്ചു പോയാല്‍ നിരാശപ്പെടേണ്ടി വരുമെന്നാണ് മിക്കവരുടേയും അഭിപ്രായം. അതേസമയം ഒരു തവണ തിയറ്ററില്‍ കാണാനുള്ളത് പടത്തിലുണ്ടെന്നും മറ്റു ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

പൊലീസ് എന്‍കൗണ്ടറാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മലയാളത്തില്‍ ഇറങ്ങിയ ജന ഗണ മന, ക്രിസ്റ്റഫര്‍ എന്നീ സിനിമകളുടെ പ്ലോട്ടുകളോടു സാമ്യമുണ്ടെന്നാണ് പല മലയാളി പ്രേക്ഷകരുടെയും അഭിപ്രായം. രണ്ട് വ്യത്യസ്ത ഷെയ്ഡുകളിലുള്ള കഥാപാത്രത്തെ രജനി മികച്ചതാക്കിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു.

അതേസമയം സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ കൈയടി ലഭിക്കുന്നത് ഫഹദ് ഫാസിലിനാണ്. സിനിമ ഇഷ്ടപ്പെട്ടില്ലെന്നു പറയുന്ന പ്രേക്ഷകര്‍ വരെ ഫഹദിന്റെ പ്രകടനത്തിനു കൈയടിക്കുന്നു. കംപ്ലീറ്റ് എന്റര്‍ടെയ്‌നറായി ഫഹദ് അഴിഞ്ഞാടിയിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. തമിഴ്‌നാട്ടില്‍ ഓരോ സിനിമകള്‍ കഴിയും തോറും ഫഹദിനു കൂടുതല്‍ ആരാധകരെ ലഭിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തുന്നു.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago