Categories: latest news

പ്രയാഗ വളരെ നല്ല കുട്ടിയെന്ന് അച്ഛന്‍ മാര്‍ട്ടിന്‍

മകള്‍ക്കെതിരെ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് തുറന്നുപറഞ്ഞ് നടി പ്രയാഗ മാര്‍ട്ടിന്റെ പിതാവ് മാര്‍ട്ടിന്‍. പ്രയാഗ വളരെ നല്ല കുട്ടിയാണെന്നും എന്നാല്‍ പലരും ചേര്‍ന്ന അവളെ മോശക്കാരിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നത് എന്നുമാണ് മാര്‍ട്ടിന്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. വാര്‍ത്തകളില്‍ പറയുന്നതുപോലെ സ്വകാര്യ ഹോട്ടലില്‍ പ്രയാഗ ചെന്നു എന്നുള്ള കാര്യം സത്യമാണ്. എന്നാല്‍ സുഹൃത്തുക്കളെ കാണാനാണ് പ്രയാഗ പോയത് എന്ന് അച്ഛന്‍ പറയുന്നു..

ഈ കേസില്‍ പ്രയാഗ തീര്‍ത്തും നിരപരാധിയാണ്. അങ്ങനെയൊരു സ്വകാര്യ ഹോട്ടലില്‍ ചെല്ലുമ്പോള്‍ ആള്‍ക്കൂട്ടത്തില്‍ മോശക്കാരനായ ഒരാള്‍ ഉണ്ടെന്ന് എങ്ങനെ തിരിച്ചറിയാന്‍ സാധിക്കുമെന്നും പ്രയാഗയുടെ അച്ഛന്‍ ചോദിക്കുന്നു. കൂടാതെ മകള്‍ ഒരു കലാകാരി ആയതിനാലാണ് ഇതിനൊക്കെ ഇത്രയും വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് എന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ തനിക്ക് പരിചയമില്ലെന്ന് തന്നെയാണ് പ്രയാഗ മാര്‍ട്ടിനും ഇപ്പോഴും ആവര്‍ത്തിക്കുന്നത്. സുഹൃത്തുക്കളോടൊപ്പം സ്വകാര്യ ഹോട്ടലില്‍ പോയി എന്നുള്ള കാര്യം സത്യമാണ്. സുഹൃത്തുക്കളോടൊപ്പം അവരുടെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനാണ് ഞാന്‍ പോയത്. ആ സുഹൃത്തുക്കളുടെ പേരോ പശ്ചാത്തലമോ അന്വേഷിക്കേണ്ട കാര്യം തനിക്കില്ല. അവിടെ വെച്ച് ഓംപ്രകാശിനെ കാണുകയോ സംസാരിക്കുകയോ താന്‍ ചെയ്തിട്ടില്ല എന്നും പ്രയാഗ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നു.

ഹോട്ടലില്‍ ചെന്ന ദിവസം തനിക്ക് ഏതാണ്ട് ഒരു 7 മണിയോടെ ഒരു ഉദ്ഘാടന ചടങ്ങിന് പോകാനുണ്ടായിരുന്നു. അതിനാല്‍ തന്നെ പെട്ടെന്ന് തന്നെ അവിടെ നിന്നും തനിക്ക് മടങ്ങേണ്ടി വന്നത് എന്നും പ്രയാഗ പറയുന്നു. കൂടാതെ തന്റെ ജീവിതം തനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ളതാണ്. അതിനെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന അഭിപ്രായങ്ങള്‍ ചെവി കൊള്ളേണ്ട ആവശ്യമില്ല. എന്നാല്‍ തന്നെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നത് കേട്ടാല്‍ തനിക്ക് ഒരിക്കലും മിണ്ടാതിരിക്കാന്‍ സാധിക്കില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഒരു അടിസ്ഥാനം ഇല്ലെന്നും പ്രയാഗ മാര്‍ട്ടിന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago