Fahad Faasil
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യന്‍’ ഒക്ടോബര്‍ 10 നു (നാളെ) തിയറ്ററുകളിലെത്തുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടിക്കറ്റ് റിസര്‍വേഷന്‍ വളരെ വേഗതയിലാണ് മുന്നോട്ടു പോകുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടം റിലീസ് ദിനത്തില്‍ വേട്ടയ്യന്‍ സ്വന്തമാക്കുമെന്നാണ് സൂചന. അതേസമയം വേട്ടയ്യന്‍ തിയറ്ററുകളില്‍ കാണാന്‍ യുവാക്കള്‍ മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
രജനിക്കു പുറമേ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍, മലയാളത്തില്‍ നിന്ന് മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍ എന്നിവരും വേട്ടയ്യനില്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ തന്നെ ഫഹദ് ഫാസിലിന്റെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് രജനി തന്നെ പറയുന്നത്. രജനി-ബച്ചന്‍ കോംബിനേഷന്‍ സീനുകളും പ്രേക്ഷകര്‍ക്ക് വലിയൊരു വിഷ്വല്‍ ട്രീറ്റായിരിക്കും.
ഫഹദിന്റെ കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് പ്രിവ്യു റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് ഫഹദിന്റെ കഥാപാത്രത്തെ സംവിധായകന്‍ പ്ലേസ് ചെയ്തിരിക്കുന്നത്. ഫഹദിന്റെ കഥാപാത്രം ഗംഭീരമാണെന്ന് രജനിയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാക്ഷാല്‍ രജനിയെ സാക്ഷി നിര്‍ത്തി ഫഹദ് അഴിഞ്ഞാടുമോ എന്നാണ് മലയാളി പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്..!
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…