Categories: latest news

‘ഹ,ഹ,ഹ, ഹു,ഹു’ വിവാദങ്ങള്‍ക്കു പിന്നാലെ കൂള്‍ ചിരിയുമായി പ്രയാഗ

ലഹരി വസ്തുക്കള്‍ കൈവശം വെച്ചതിനു കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് പൊലീസ് പിടികൂടിയ ഓം പ്രകാശ്, ഷിഹാസ് എന്നിവരുമായി അടുപ്പമുണ്ടെന്ന ആരോപണം വന്നതിനു പിന്നാലെ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി നടി പ്രയാഗ മാര്‍ട്ടിന്‍. ‘ഹ,ഹ,ഹ, ഹു,ഹു’ എന്നെല്ലാമെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോര്‍ഡാണ് പ്രയാഗ പോസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളെ പരിഹസിച്ചാണ് നടിയുടെ ഈ ഇന്‍സ്റ്റാ സ്റ്റോറിയെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ഓം പ്രകാശ്, ഷിഹാസ് എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേ പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഓംപ്രകാശിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ നടി പ്രയാഗ മാര്‍ട്ടിന്‍, നടന്‍ ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഹോട്ടലിലെത്തിയത് സുഹൃത്തുക്കളുടെ കൂടിയാണെന്നും ഓം പ്രകാശിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രയാഗ പറയുന്നു. ഓം പ്രകാശിനെ പരിചയമില്ലെന്നും താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നുമാണ് പ്രയാഗ മാര്‍ട്ടിന്‍ വ്യക്തമാക്കുന്നത്. തന്റെ സുഹൃത്തുക്കളുമായിട്ട് അവരുടെ സുഹൃത്തുക്കളെ കാണാന്‍ ആണ് താന്‍ ഹോട്ടലില്‍ പോയതെന്നാണ് പ്രയാഗ പറയുന്നത്. തനിക്കൊപ്പം ആ മുറിയില്‍ നാലഞ്ചു വയസുള്ള ഒരു കുട്ടിയും ഉണ്ടായിരുന്നുവെന്നും പ്രയാഗ പറയുന്നുണ്ട്.

അനില മൂര്‍ത്തി

Recent Posts

അടിപൊളി ലുക്കുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്‌റ്റൈലിഷ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മകള്‍ ഹാപ്പിയാണ്; ആര്യ ബാബു പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 days ago

വിമാനത്താവളത്തില്‍ 40000 രൂപ സാലറിയുള്ള ജോലി കിട്ടി: രേണു സുധി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 days ago