Categories: latest news

കെഎസ് ചിത്രയുടെ പേരില്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്; വഞ്ചിതരാവരുതെന്ന് ഗായിക

സോഷ്യല്‍ മീഡിയയില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പലരോടും പണം ആവശ്യപ്പെടുന്ന വ്യക്തിക്കെതിരെ പരാതിയുമായി ഗായിക കെഎസ് ചിത്ര രംഗത്ത്. ഗായികയുടെ പേരും ചിത്രവും ഉപയോഗിച്ച് അക്കൗണ്ട് സൃഷ്ടിച്ച് ഇയാള്‍ പലരോടായി പണം ആവശ്യപ്പെട്ട് മെസ്സേജുകള്‍ അയച്ചിട്ടുണ്ട്. കെ എസ് ചിത്ര എന്ന പേരിലാണ് ഈ വ്യക്തി ചാറ്റുകള്‍ നടത്തുന്നത്. പലരും ഇത് ചിത്ര ചേച്ചി ആണോ എന്ന് തിരിച്ചു മെസ്സേജ് അയച്ചപ്പോള്‍ അതെ എന്ന രീതിയിലാണ് ചാറ്റുകള്‍ തുടര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട ചിത്രയുടെ അടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്

ഞാന്‍ കെഎസ് ചിത്ര, ഇന്ത്യന്‍ പിന്നണി ഗായികയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ അംബാസഡര്‍ കൂടിയാണ്’ ഇങ്ങനെയാണ് പലര്‍ക്കും ലഭിക്കുന്ന സന്ദേശം. റിലയന്‍സില്‍ 10,000 രൂപ നിക്ഷേപിച്ചാല്‍ ഒരാഴ്ചയ്ക്കിപ്പുറം 50,000 രൂപയാക്കി മടക്കിത്തരുമെന്നും താല്‍പര്യമുണ്ടെങ്കില്‍ നിക്ഷേപം എങ്ങനെ തുടങ്ങണമെന്ന് തന്നോട് ചോദിച്ചാല്‍ മതിയെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ തന്റെ പേരിലെ സന്ദേശങ്ങള്‍ എല്ലാം തന്നെ വ്യാജമാണെന്നും ആരും തട്ടിപ്പിന് ഇരയാകരുതെന്നും കെഎസ് ചിത്ര ആരാധകരോടും സുഹൃത്തുക്കളോടും അറിയിച്ചു.

സമാനമായി ടെലഗ്രാം വഴിയും ചിത്രയുടെ വ്യാജ മെസ്സേജുകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ചിത്ര ആരാധകര്‍ക്ക് ഐഫോണ്‍ അടക്കമുള്ള സമ്മാനങ്ങള്‍ കരുതി വച്ചിട്ടുണ്ട് എന്നാണ് ടെലഗ്രാം വഴി മെസ്സേജുകള്‍ അയച്ചിരിക്കുന്നത്. ഇതും വ്യാജമാണെന്നും ഗായിക അറിയിച്ചു

ജോയൽ മാത്യൂസ്

Recent Posts

പേരുകള്‍ ലീക്കായതിന് പിന്നില്‍ ആരെന്ന് ആറിയില്ല: വിന്‍സി

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…

2 hours ago

താന്‍ ലോണെടുക്കാത്തതിന്റെ കാരണം പറഞ്ഞ് നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

2 hours ago

രേണു എയര്‍ഹോസ്റ്റസായി ജോലി ചെയ്തുവെന്നത് നുണ; സഹപാഠി

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

ഉദ്ഘാടന വേദിയില്‍ പൊട്ടിക്കരഞ്ഞ് അനുശ്രീ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. വ്യത്യസ്തമായ…

5 hours ago

ബോള്‍ഡ് ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി .…

7 hours ago