Categories: latest news

മീനു മുനീറിനെതിരെ നിയമപരമായി നേരിടും ബീന ആന്റണി

സമൂഹമാധ്യമങ്ങളില്‍ തനിക്കും കുടുംബത്തിനും എതിരെ വസ്തുതാപിദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ നടി മീനു മുനീറിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബീന ആന്റണി കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇപ്പോള്‍ പലതും വിളിച്ചു പറയുന്ന സ്ത്രീകളെ പോലെ അല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയത് എന്നും വീഡിയോയില്‍ ബീന ആന്റണി വ്യക്തമാക്കി

എന്റെ് പേര് പറഞ്ഞ് എന്നെ മെന്‍ഷന്‍ ചെയ്തുകൊണ്ട് വളരെ മോശമായിട്ടാണ് ഒരു ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയിരിക്കുകയാണ് എന്നാണ് വീഡിയോയില്‍ താരം പറയുന്നത്. നടിയായിട്ട് അറിയപ്പെടാനായി എനിക്കൊരു പിന്നാമ്പുറ കഥകളും പറയേണ്ടി വന്നിട്ടില്ല. ബീനാ ആന്റണി ഒരു നടി എന്ന നിലയില്‍ അംഗീകരിക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കുറേ ആയി. ഞാന്‍ വന്നു കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് അംഗീകാരങ്ങള്‍ ഒക്കെ കിട്ടിയതാണ്. സ്‌റ്റേറ്റ് അവാര്‍ഡ് രണ്ടു മൂന്ന് വര്‍ഷം അടുപ്പിച്ച് കിട്ടിയിട്ടുണ്ട്. ഒരു നടി എന്ന നിലയില്‍ വളരെ അഭിമാനത്തോടെയാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതലല്ലാതെ എന്നെപ്പറ്റി പറഞ്ഞ ഈ ടീമിനെ പോലെ ഇങ്ങനത്തെ കൂറേ പിന്നാമ്പുറക്കഥകള്‍ പറഞ്ഞിട്ട് ആര്‍ട്ടിസ്റ്റായ ആയ ആളല്ല ഞാന്‍.

ഞാന്‍ കേസുമായിട്ട് മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുകയാണ്. എന്റെ ഭര്‍ത്താവ് മനോജ് ഏതോ ഒരു വീഡിയോയില്‍ അവരെ പേര് പറയാതെ അവരുടെ കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് അവരും ഒരാളും കൂടി ഒരു ഓഡിയോ ക്ലിപ്പും പിന്നെ ഫേസ്ബുക്കിലും വളരെ മോശമായിട്ട് എന്നെപ്പറ്റി പറഞ്ഞിട്ടുണ്ട്.

33 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ ഉള്ള ആളാണ്. ഇത്രയും വര്‍ഷം ഞാന്‍ ഒരു ജോലിയില്ലാതെയിരുന്നിട്ടില്ല. വേറെ ഏതെങ്കിലും വഴികളില്‍ കൂടി എന്റെ കുടുംബം പോറ്റേണ്ട അവസ്ഥ വന്നിട്ടില്ല. ഗര്‍ഭിണിയായിരുന്ന സമയത്ത് ഒന്നര മാസമാണ് ഞാന്‍ ആകെ റസ്റ്റ് എടുത്തത്. അത്രയേറെ വര്‍ക്കുകള്‍ എനിക്ക് ദൈവാനുഗ്രഹം കൊണ്ട് കിട്ടിയിട്ടുണ്ട്. ഇപ്പോഴും കിട്ടുന്നുണ്ട്. എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല’. ബീനാ ആന്റണി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി നിഖില വിമല്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

8 hours ago

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

കിടിലന്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

എലഗന്റ് ലുക്കുമായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

9 hours ago

എല്ലാം പറഞ്ഞുറപ്പിച്ചാണ് വിവാഹം ചെയ്തത്; മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

1 day ago