തമിഴ് ബിഗ് ബോസ് അവതാരകന്റെ സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ ഒഴിഞ്ഞതോടെ ഈ സ്ഥാനത്തേക്ക് അരങ്ങു തകര്‍ക്കാനായി എത്തിയത് വിജയ് സേതുപതി.
ബിഗ് ബോസ് എട്ടാം സീസണ്‍ അവതാരകനായാണ് വിജയ് സേതുപതി എത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഷോ ആരംഭിച്ചത്. നേരത്തെ തന്നെ വിജയ് സേതുപതിയെ വെച്ചുള്ള പ്രമോ വീഡിയോകള്‍ വന്നിരുന്നു. ഇതോടെ ആരാധകര്‍ ഏറെ ആകാംക്ഷയോടെയാണ് അദ്ദേഹത്തിന്റെ അവതരണം കാണാനായി കാത്തിരിക്കുന്നത്.
തന്റെ തനത് ശൈലിയില്‍ ആയിരുന്നു വിജയ് സേതുപതി വേദിയിലേക്ക് എത്തിയത്. തമാശയും വിനയവും കലര്‍ന്ന ഭാഷയില്‍ തന്നെയായിരുന്നു അദ്ദേഹം സംസാരിച്ചതും. കമല്‍ഹാസനമായി താരതമ്യം ചെയ്യുമ്പോള്‍ വിജയ് സേതുപതിയുടെ അവതരണം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയും പലര്‍ക്കുമുണ്ട്. കമല്‍ഹാസന്റെ അവതരണവുമായി മത്സരിക്കാന്‍ വിജയ് സേതുപതിക്ക് സാധിക്കുമോ എന്ന കാര്യം വരും എപ്പിസോഡുകളില്‍ മാത്രമാണ് അറിയാന്‍ സാധിക്കുക.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…