Categories: latest news

നായികയായി തന്നെ അഭിനയിക്കണ എന്ന് നിര്‍ബന്ധമില്ല.: ഇനിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഇനിയ. മമ്മൂട്ടി ചിത്രം മാമാങ്കത്തിലാണ് ഇനിയ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.

ശ്രുതി സാവന്ത് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ഇനിയ എന്ന പേര് സ്വീകരിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇനിയ തന്റെ ഗ്ലാമറസ് ചിത്രങ്ങളും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ സിനിമയില്‍ നായികയായി തന്നെ അഭിനയിക്കണം എന്ന് നിര്‍ബന്ധമില്ല എന്ന് പറയുകയാണ് താരം. എപ്പോഴും നായിക നടിയാവണം എന്ന നിര്‍ബന്ധമില്ല. നല്ല അഭിനേത്രി എന്നറിയപ്പെടാനാണ് താത്പര്യം. മുന്‍പ് സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്ന നടിമാരെയൊക്കെ ഇപ്പോള്‍ കാണാനുണ്ടോ? നായികയായി മാത്രം നില്‍ക്കണമെന്ന് ആഗ്രഹിച്ചാല്‍ കുറച്ച് കഴിയുമ്പോള്‍ എന്നെയും സിനിമയില്‍ നിന്നും കാണാതെയാവും. എന്നെ പോലെയുള്ള നടിമാര്‍ സിനിമയില്‍ സ്ഥിരമായി ഉണ്ടാവണമെങ്കില്‍ എല്ലാ കഥാപാത്രങ്ങളും ചെയ്യേണ്ടതായി വരും എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് പോസുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

11 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

14 minutes ago

കിടിലന്‍ ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

16 minutes ago

എലഗന്റ് ലുക്കുമായി തന്‍വി റാം

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

19 minutes ago

എല്ലാം പറഞ്ഞുറപ്പിച്ചാണ് വിവാഹം ചെയ്തത്; മീര നന്ദന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര നന്ദന്‍.…

19 hours ago