Categories: latest news

കാതലിലെ ഇന്റിമേറ്റ് രംഗം ഒഴിവാക്കാന്‍ കാരണം മമ്മൂട്ടിയല്ല: ജിയോ ബേബി

മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത കാതല്‍ എന്ന സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ ജിയോ ബേബി. എല്‍ജിബിടി കമ്മ്യൂണിറ്റിയെക്കുറിച്ച് നല്ല ധാരണയുള്ള ഒരാള്‍ ഈ കഥാപാത്രം ചെയ്യണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാലാണ് ആ കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടിയെ തെരഞ്ഞെടുത്തത് എന്നാണ് ജിയോ ബേബി ഇപ്പോള്‍ പറയുന്നത്. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ തന്നെ ഇതിനെക്കുറിച്ച് നല്ല ധാരണ ലഭിച്ചു എന്ന് തനിക്ക് മനസ്സിലായിരുന്നു എന്തുകൊണ്ട് എന്നെ കാസ്റ്റ് ചെയ്തു എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍ ഈ ആശയം മനസ്സിലാകുന്ന ഒരാള്‍ തന്നെ വേണമെന്ന് ഉള്ളതുകൊണ്ടാണ് താന്‍ മമ്മൂട്ടിയോട് പറഞ്ഞതെന്നും ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ ജിയോ ബേബി പറയുന്നു.

സിനിമയില്‍ നിന്നും ഇന്റിമേറ്റ് സീനുകള്‍ ഒഴിവാക്കാന്‍ കാരണം ഒരിക്കലും മമ്മൂട്ടി അല്ല. മമ്മൂട്ടി ഉള്ളതുകൊണ്ട് ഇഴകി ചേര്‍ന്നുള്ള സീനുകള്‍ സിനിമയില്‍ ഇല്ലാതിരുന്നിട്ടില്ല. രണ്ടുപേരും തമ്മില്‍ അത്തരത്തിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ സിനിമയില്‍ വേണമെന്ന് തനിക്ക് തോന്നിയിട്ടില്ല അതുകൊണ്ടാണ് അത്തരത്തിലുള്ള സീനുകള്‍ ഉള്‍പ്പെടുത്താതിരുന്നത് എന്നും ജിയോ ബേബി പറയുന്നു.

പലരോടും ഇതിന്റെ കഥ പറഞ്ഞപ്പോള്‍ മമ്മൂട്ടി ഇക്കാര്യം ചെയ്യുമോ എന്ന് അവര്‍ക്കൊക്കെ സംശയം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ പോയി കണ്ട് കഥ പറഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാമെന്ന് ഓക്കെ പറയുകയായിരുന്നു. കൂടാതെ സിനിമ നിര്‍മ്മിക്കാം എന്നും അദ്ദേഹം വാക്ക് തന്നു.

ഇതിലെ നായകന്‍ മമ്മൂട്ടി ആയതുകൊണ്ടാണ് സിനിമയിലെ പല ഇന്റിമേറ്റ് സീനുകളും ഇല്ലാതിരുന്നത് എന്നാണ് പലരും വിശ്വസിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഇപ്പോഴും എന്റെ കയ്യില്‍ ഉണ്ട്. രണ്ട് മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ചാണ് കുറിച്ചാണ് ചിത്രം പറയുന്നത്. അവര്‍ രണ്ടുപേരും കെട്ടിപ്പുണരുന്നതും ചുംബിക്കുന്നതും എടുക്കാന്‍ എനിക്ക് തോന്നിയില്ല. സിനിമയ്ക്ക് ആവശ്യമായിരുന്നില്ല അത്. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ മറ്റേതെങ്കിലും നടന്നുവെച്ച് കാതല്‍ താന്‍ ചെയ്യുമായിരുന്നു എന്നും ജിയോ ബേബി പറഞ്ഞു

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

3 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

9 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

9 hours ago