Categories: latest news

പ്രാര്‍ത്ഥനകള്‍ക്ക് നന്ദി; ആശുപത്രി വിട്ട് വീട്ടില്‍ തിരിച്ചെത്തിയതായി അമൃത സുരേഷ്

അസുഖം ഭേദമായി ആശുപത്രി വിട്ട് താന്‍ വീട്ടില്‍ എത്തിയതായി ഗായിക അമൃത സുരേഷ്. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അമൃതയെ ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. എന്നാല്‍ താരത്തിന് എന്താണ് സംഭവിച്ചത് എന്ന് കാര്യം ഇപ്പോഴും വ്യക്തമല്ല.

ഇപ്പോള്‍ വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. നെഞ്ചിന്റെ ഒരു ഭാഗത്തായി ബാന്‍ഡേജ് ഒട്ടിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും.

നടന്‍ ബാലയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ഇടയിലായിരുന്നു അമൃത സുരേഷിനെ ആശുപത്രി പ്രവേശിപ്പിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നത്. പിന്നാലെ തന്റെ ചേച്ചിയെ ഇനിയും വേദനിപ്പിക്കരുത് എന്ന് പറഞ്ഞ് അഭിരാമിയും ഒരു കുറിപ്പ് പങ്കു വെച്ചിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയതോടെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഉള്ള നന്ദിയും അമൃത സുരേഷ് അറിയിച്ചു. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദിയെന്നാണ് മൈ ഗേള്‍ ഈസ് ബാക്ക് റ്റു ഹോം എന്ന് എഴുതിയ സുഹൃത്തിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ട് അമൃത പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

ഞങ്ങള്‍ കസിന്‍സാണ് വിദ്യാബാലനെ കുറിച്ച് പ്രിയാ മണി

ബോളിവുഡ് സൂപ്പര്‍ താരം വിദ്യാബാലനെ കുറിച്ച് തുറന്നു…

5 hours ago

റീ റിലീസില്‍ ഹിറ്റാകാതെ പാലേരി മാണിക്യം?

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി…

5 hours ago

രോഗമുക്തി നേടാന്‍ പ്രാര്‍ത്ഥിച്ച ആരാധകര്‍ക്ക് നന്ദി: രജനീകാന്ത്

രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ…

5 hours ago

കിഷ്‌കിന്ധാകാണ്ഡം നവംബറില്‍ ഒടിടിയില്‍ ?

ആസിഫ് അലി നായകനായി എത്തിയ കിഷ്‌കിന്ധാകാണ്ഡം നവംബര്‍…

1 day ago

വേട്ടയ്യന്റെ കേരളത്തിലെ ബുക്കിങ് നാളെ മുതല്‍

രജനീകാന്ത് പ്രധാന കഥാപാത്രമായി ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക്…

1 day ago