വിദ്യ ബാലന്‍ നായികയായ കഹാനി ഇന്ത്യയില്‍ ഏറെ ചര്‍ച്ചയായ സിനിമയാണ്. സുജോയ് ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്. 15 കോടി ബജറ്റില്‍ ഒരുക്കിയ സിനിമ 79.20 കോടിയാണ് അന്ന് ബോക്‌സ്ഓഫീസില്‍ സ്വന്തമാക്കിയത്. 2012 ലാണ് ചിത്രത്തിന്റെ റിലീസ്.
സിനിമ ചെറിയ ബജറ്റ് ആയിരുന്ന കാരണം അന്ന് വിദ്യ ബാലനു പോലും കാരവന്‍ നല്‍കാന്‍ സാധിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. മാഷബിള്‍ ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ ബജറ്റുള്ള സിനിമയായതിനാല്‍ അഭിനേതാക്കള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിച്ചില്ല. വിദ്യ ബാലനു പോലും കാരവന്‍ ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഇന്നോവ കാറില്‍ കറുത്ത തുണികൊണ്ട് മറച്ചാണ് വിദ്യാ ബാലന്‍ വസ്ത്രം മാറിയതെന്നും സുജോയ് ഘോഷ് പറയുന്നു. വേണമെങ്കില്‍ വിദ്യാബാലന് കഹാനി പോലെ ഒരു ചെറിയ സിനിമ വേണ്ടെന്ന് വെയ്ക്കാമായിരുന്നു. എന്നാല്‍ അവര്‍ നല്‍കിയ ഒരു വാക്കിന്റെ പുറത്താണ് സിനിമ ചെയ്തത്. അമിതാബ് ബച്ചന്‍, ഷാറൂഖ് ഖാന്‍ പോലെയുള്ള അഭിനേതാക്കളുടെ ഗണത്തിലാണ് ഈ വിഷയത്തില്‍ വിദ്യയെന്നും സംവിധായകന്‍ പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…