വിജയ് തന്റെ കരിയറില്‍ ആവസാനമായി അഭിനയിക്കുന്ന ദളപതി 69 ല്‍ ഗൗതം മോനോനും പ്രിയ മണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോകുന്നാതായി റിപ്പോര്‍ട്ട്. ഗൗതം മേനോന്റെയും പ്രിയ മണിയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ മറ്റു താരങ്ങള്‍ ആരൊക്കെയാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. മുന്‍പ് ബോബി ഡിയോളിനെയും പൂജ ഹെഗ്ഡെയെയും സ്വാ?ഗതം ചെയ്തു കൊണ്ട് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവച്ചിരുന്നു.
പൂജ ഹെഗ്ഡെ നായികയായെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ മമിത ബൈജു, നരേയ്ന് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ പൂജ ചടങ്ങില്‍ വിജയ്ക്കൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍ മമിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ‘
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെ.യുമാണ് സഹനിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് സം?ഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രം 2025 ഒക്ടോബറോടെ തിയേറ്ററിലെത്തും.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…