Categories: latest news

കിഷ്‌കിന്ധാകാണ്ഡം നവംബറില്‍ ഒടിടിയില്‍ ?

ആസിഫ് അലി നായകനായി എത്തിയ കിഷ്‌കിന്ധാകാണ്ഡം നവംബര്‍ മാസത്തോടെ ഒടിടിയില്‍ എത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

ബോക്‌സോഫീസില്‍ ഹിറ്റ് ആയതിനാല്‍ തന്നെ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റ് ചാനലും സ്വന്തമാക്കി. ആഗോളതലത്തില്‍ ചിത്രം ഇതുവരെ 57 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

ദിന്‍ജിത്ത് അയ്യത്താന്‍ ആണ് കിഷ്‌കിന്ധാകാണ്ഡത്തിന്റെ സംവിധായകന്‍. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ഛായാഗ്രഹണം നിര്‍വ്വഹിച്ചതും ബാഹുല്‍ രമേഷാണ്. വിജരാഘവന്‍, അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്. 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

ജോയൽ മാത്യൂസ്

Recent Posts

ഓഫ്-ഷോൾഡർ ലുക്കിൽ തിളങ്ങി റായി ലക്ഷ്മി

നടി റായി ലക്ഷ്മിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം…

19 minutes ago

മിറർ സെൽഫിയിൽ സ്റ്റൈലിഷ് ലുക്കിൽ ഗായത്രി സുരേഷ്

മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ ഗായത്രി ആര്‍.…

13 hours ago

അതിസുന്ദരിയായി നിഖില വിമൽ

മലയാളികളുടെ പ്രിയതാരമായ നിഖില വിമല്‍ സോഷ്യല്‍ മീഡിയയില്‍…

13 hours ago

ഐസ് ബ്ലൂ ലുക്കില്‍ തിളങ്ങി ശ്രുതി ഹാസന്‍

നടി ശ്രുതി ഹാസന്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…

14 hours ago

പാരിസിലെ പ്രണയാര്‍ദ്ര നിമിഷങ്ങള്‍; ശ്രീവിദ്യയുടെ യാത്ര വിശേഷങ്ങള്‍

ശ്രീവിദ്യ മുല്ലശ്ശേരി ഭര്‍ത്താവ് രാഹുല്‍ രാംചന്ദ്രനൊപ്പം പാരിസ്…

14 hours ago

ഈ കുട്ടിയെ മനസ്സിലായോ? മമ്മൂട്ടിയുടെ മകളായി അഭിനയിച്ച നടി

മമ്മൂട്ടി നായകനായ കറുത്ത പക്ഷികള്‍ എന്ന ചിത്രത്തില്‍…

14 hours ago