Aishwarya Lekshmi and Mohanlal
സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നടിമാരായ ഐശ്വര്യ ലക്ഷ്മിയും സംഗീതയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. മോഹന്‍ലാലിന്റെ ഭാര്യയുടെ വേഷമാണ് സംഗീത ചെയ്യുന്നതെന്നാണ് വിവരം. മോഹന്‍ലാലിന്റെ മകളോ സഹോദരിയോ ആയിട്ടായിരിക്കും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ആദ്യമായാണ് ഐശ്വര്യ ലക്ഷ്മിയും മോഹന്‍ലാലും ഒന്നിക്കുന്നത്. ‘ഹൃദയപൂര്‍വ്വം’ എന്നാണ് സിനിമയുടെ പേര്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ഈ സിനിമയ്ക്കായി മോഹന്‍ലാല്‍ താടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ ഒരു സാധാരണക്കാരന്റെ വേഷമാണ് ലാല്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
നവാഗതനായ സോനു ടി.പി ആണ് തിരക്കഥയും സംഭാഷണവും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ക്യാമറ അനു മൂത്തേടത്ത്. ജസ്റ്റിന് പ്രഭാകരന് ആണ് സംഗീതം.
സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ തിരക്കുകള്‍ കാരണം നീണ്ടുപോകുകയായിരുന്നു. അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്. കോമഡി ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. എംപുരാന്, ബറോസ് എന്നീ സിനിമകളുടെ ജോലികള്‍ പൂര്‍ത്തിയായ ശേഷം മോഹന്‍ലാല്‍ സത്യന് അന്തിക്കാട് ചിത്രത്തില്‍ ജോയിന്‍ ചെയ്യും.
ഓ ബൈ ഓസി സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്…
മലയാള സിനിമയിലെ ആക്ഷൻ ക്വീൻ എന്ന് വിശേഷിപ്പിക്കാവുന്ന…
ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…
വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…
കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…
വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…