നടന്‍ നാഗചൈതന്യയുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ തന്റെ ആഗ്രഹങ്ങള്‍ തുറന്നു പറഞ്ഞു നടി ശോഭിത ധുതിപാല. തങ്ങളുടെ ഏറെ നാളത്തെ പ്രണയം വിവാഹ നിശ്ചയത്തോടെയായിരുന്നു ഇവര്‍ പുറംലോകത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ ജീവിതത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പങ്ങളെ കുറിച്ച് താരം തുറന്നു പറഞ്ഞിരിക്കുന്നത്.
വിവാഹ ജീവിതത്തിന് ശേഷം അമ്മയാകുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും താന്‍ സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ട് എന്നാണ് ശോഭിത പറയുന്നത്. അമ്മയാകണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ട്. മാതൃത്വം എന്താണെന്ന് അനുഭവിച്ചറിയണം. അതിനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ എനിക്കുണ്ട്. മാതൃത്വം എന്ന് വികാരത്തിലേക്ക് എന്റെ മനസ്സിനെ ഞാന്‍ പാകപ്പെടുത്തിയിട്ടുണ്ട് എന്നും താരം പറയുന്നു.
ശോഭിതയും നാഗചൈതന്യയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു പിന്നീട് വളരെ അടുത്ത ബന്ധുക്കള്‍ ചേര്‍ന്നായിരുന്നു ഇവരുടെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയത്. വളരെ ശാന്തവും പൂര്‍ണ്ണതയും ഉള്ള ഒരു ചടങ്ങ് നടത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് അതിനെക്കുറിച്ച് ശോഭിത പറയുന്നത്. ആഢബംരം വേണമെന്ന് ഒരിക്കല്‍ പോലും ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹവും അങ്ങനെ തന്നെയായിരിക്കും എന്ന് സൂചനകളും അഭിമുഖത്തില്‍ താരം നല്‍കുന്നു
ബോളിവുഡില് ഏവര്ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്ന്ന മഞ്ജിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…