രജനീകാന്ത്, അമിതാഭ് ബച്ചന്‍ തുടങ്ങിയ വമ്പന്‍ താരനിരയില്‍ ഒക്ടോബര്‍ 10ന് തിയേറ്ററിലേക്ക് എത്തുന്ന വേട്ടയ്യനില്‍ താരങ്ങളുടെ പ്രതിഫല കണക്കുകള്‍ പുറത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രജനീകാന്ത് 100 മുതല്‍ 125 കോടി വരെയാണ് പ്രതിഫലമായി കൈപ്പറ്റിയത് എന്നാണ് ലഭിക്കുന്ന വിവരം. ഏഴു കോടി രൂപയാണ് അമിതാഭ് ബച്ചന്റെ പ്രതിഫലം. ഫഹദിന്റെ പ്രതിഫലം രണ്ടു മുതല്‍ നാലു വരെ കോടിയാണ്. റാണ വാങ്ങിയിരിക്കുന്ന പ്രതിഫലം അഞ്ചുകോടി രൂപയും മഞ്ജു വാര്യര്‍ രണ്ടര കോടി മുതല്‍ മൂന്ന് കോടിവരെയാണ് പ്രതിഫലം വാങ്ങുന്നത്.
33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമിതാഭ് ബച്ചനും രജനീകാന്ത് ഒരു സിനിമയില്‍ ഒരുമിച്ച് എത്തുന്നത്. സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. രജനീകാന്തിന്റെ ഭാര്യയായാണ് മഞ്ജുവാര്യര്‍ വേഷമിട്ടിരിക്കുന്നത്. പാട്രിക് എന്ന കള്ളന്‍ കഥാപാത്രത്തിന്റെ വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്
വേട്ടയ്യന്‍ കേരളത്തില്‍ വമ്പന്‍ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീഗോകുലം മൂവിസാണ്. തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാണ് വേട്ടയ്യന്‍ റിലീസിനൊരുങ്ങുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…