Categories: latest news

സ്ത്രീകളെ കുറിച്ച് എന്തും പറയാമെന്ന് വിചാരിക്കരുത് പ്രതികരിക്കാത്തതാണ്; നാഗ ചൈതന്യ

തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് താരജോഡികളിലൊന്നായിരുന്നു നാഗചൈതന്യസാമന്ത. അതുകൊട് തന്നെയാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകര്‍ക്കിടയില്‍ അത്രത്തോളം സങ്കടമുണ്ടാക്കിയത്. വളരെ മാന്യമായ ആ വേര്‍പിരിയല്‍ തീരുമാനം ഉള്‍കൊള്ളാന്‍ ആരാധകര്‍ക്ക് സമയം ആവശ്യമായും വന്നു. 2017 ല്‍ വിവാഹിതരായ ഇരുവരും അഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് പിരിയാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് പിരിയുന്നത് എന്ന് താരങ്ങള്‍ പറഞ്ഞിരുന്നില്ല.

സാമന്തനാഗ ചൈതന്യ വേര്‍പിരിയലിനെ കുറിച്ച് പരാമര്‍ശം നടത്തി ് തെലങ്കാന മന്ത്രി സുരേഖയ്ക്ക് മറുപടി നല്‍കുകയാണ് നാഗ ചൈതന്യ. സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം കെ ടി രാമ റാവു ആണെന്നായിരുന്നു മന്ത്രിയുടെ പരമാര്‍ശം. വിവാഹ മോചനം എന്ന തീരുമാനം ഒട്ടും എളുപ്പമുള്ളൊരു കാര്യമല്ല. വളരെയധികം വേദന നിറഞ്ഞ നിര്‍ഭാഗ്യകരമായ ഒന്നാണ്. ഒരുപാട് ആലോചനകള്‍ക്കും, ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഞാനും എന്റെ മുന്‍ ഭാര്യയും ചേര്‍ന്നെടുത്ത തീരുമാനമാണ് വിവാഹമോചനം. ഞങ്ങളുടെ വ്യത്യസ്തമായ ജീവിതലക്ഷ്യങ്ങള്‍ക്കും സമാധാനത്തിനും അതായിരുന്നു വേണ്ടതെന്ന തീരുമാനത്തില്‍, രണ്ട് പ്രായപൂര്‍ത്തിയായ ആളുകള്‍ എടുത്ത തീരുമാനം മാത്രമാണത്.

എന്നാല്‍ ഇപ്പോള്‍ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരമാര്‍ശം വാസ്തവ വിരുദ്ധമാണെന്ന് മാത്രമല്ല, അങ്ങേയറ്റം ആക്ഷേപം കൂടെയാണ്. സ്ത്രീകള്‍ ബഹുമാനവും പിന്തുണയും അര്‍ഹിക്കുന്നവരാണ് എന്നും നാഗചൈതന്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

7 minutes ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

9 minutes ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

12 minutes ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

16 minutes ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago