Categories: latest news

പിള്ളേര് കളിയൊക്കെ വിട്ടു; ഇനി നസ്ലന്റെ ഇടിപ്പടം !

ആരാധകരെ ഞെട്ടിക്കാന്‍ നസ്ലന്‍ എത്തുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലും പ്രേമലുവിലും കണ്ട പിള്ളേര് കളിയൊന്നും അല്ല ഇനി നസ്ലന്‍ കാണിക്കാന്‍ പോകുന്നത്. ഖാലിദ് റഹ്‌മാന്‍ ചിത്രമായ ആലപ്പുഴ ജിംഖാനയില്‍ വേറെ ലെവല്‍ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നസ്ലനെ കാണിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു പക്കാ ആക്ഷന്‍ പടമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ബോക്‌സിങ് പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്.

പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് സിനിമ ഒരുക്കുന്നത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് രചിച്ച സിനിമയ്ക്ക് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലന്‍, ഗണപതി, ലുക്ക്മാന്‍ അവറാന്‍, അനഘ രവി എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍. ബേബി ജീന്‍, നന്ദ നിഷാന്ത്, കാര്‍ത്തിക് തുടങ്ങിയവരും സിനിമയില്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ജിംഷി ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും.

അനില മൂര്‍ത്തി

Recent Posts

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ഗംഭീര ലുക്കുമായി മഞ്ജു വാര്യര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

3 hours ago

സെറ്റ് സാരിയില്‍ അതിസുന്ദരിയായി അനുശ്രീ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളമായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

3 hours ago

സാരിയില്‍ മനോഹരിയായി അഹാന കൃഷ്ണ

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

3 hours ago

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

1 day ago