Categories: latest news

വില്ലന് ഈ ലുക്ക് മതിയോ? പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മമ്മൂട്ടി എത്തി

ചെറിയൊരു ഇടവേളയ്ക്കു ശേഷം ഷൂട്ടിങ് തിരക്കുകളിലേക്ക് മമ്മൂട്ടി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുന്നത്. ഷൂട്ടിങ്ങിനായി താരം നാഗര്‍കോവിലിലെ സെറ്റിലെത്തി. വളരെ വ്യത്യസ്തമായ ലുക്കിലാണ് താരം പുതിയ സിനിമയുടെ സെറ്റില്‍ എത്തിയത്. വിനായകനും മമ്മൂട്ടിയും ഒന്നിച്ചുള്ള ചിത്രം നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

സെപ്റ്റംബര്‍ 25 നാണ് സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചത്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിയെടുത്തത്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും വിനായകന്റേത് ഒരു പൊലീസ് വേഷമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജിതിന്‍ കെ ജോസ് സിനിമയിലെ ലുക്കില്‍ തന്നെ മമ്മൂട്ടി പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Mammootty

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പി’ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധാനം നിര്‍വഹിക്കുക.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

8 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

8 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

8 hours ago