Categories: latest news

വിജയ് ചിത്രത്തില്‍ മമിത ബൈജുവും !

ദളപതി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായ ദളപതി 69 ല്‍ മലയാളത്തില്‍ നിന്ന് മമിത ബൈജുവും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് മമിത അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോബി ഡിയോള്‍, പൂജ ഹെഡ്‌ഗെയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് നേരത്തെ ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നു.

പ്രേമലു ഹിറ്റായതിനു ശേഷം മമിതയ്ക്കു തെന്നിന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അങ്ങനെയാണ് വിജയ് ചിത്രത്തിലേക്കും വിളി ലഭിച്ചത്. വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരവും.

അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയുടെ സംഗീതം നിര്‍വഹിക്കുന്നത്. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട് കെ നാരായണ ആണ് നിര്‍മാണം.

അനില മൂര്‍ത്തി

Recent Posts

പ്രിയതമന് പിറന്നാൾ ആശംസകളുമായി ആലിയ ഭട്ട്; സോഷ്യൽ മീഡിയയിൽ വൈറലായി റൊമാന്റിക് ചിത്രങ്ങൾ

ബോളിവുഡിന്റെ പ്രിയതാരം രൺബീർ കപൂറിന്റെ 44-ാം ജന്മദിനമാണിന്ന്.…

2 hours ago

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

8 hours ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

8 hours ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

8 hours ago