മലയാള സിനിമയിൽ നിന്നും ആദ്യകാലത്ത് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞു നടി സുരഭി ലക്ഷ്മി. സിനിമയിലെത്തിയ കാലത്ത് ഒന്ന് വസ്ത്രം മാറാനും ബാത്റൂമിൽ പോകാനുള്ള സൗകര്യം തനിക്ക് ലഭിച്ചിരുന്നില്ല എന്നാണ് സുരഭി ലക്ഷ്മി ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരിക്കൽ രാവിലെ മുതൽ വൈകുന്നേരം വരെ മഴ നനഞ്ഞ് വസ്ത്രം മാറാനായി ഒന്ന് കാരവാനിൽ കയറേണ്ട ദുരവസ്ഥ തനിക്ക് ഉണ്ടായിട്ടുണ്ട്. എന്നാൽ ആ സമയത്ത് കാരവാന്റെ ഡ്രൈവർ തന്നെ കണ്ണുപൊട്ടുന്ന ചീത്ത വിളിച്ചു എന്നാണ് സുരഭി ലക്ഷ്മി പറയുന്നത്.
അയാൾ നിന്നും അത്തരത്തിൽ ഒരു അനുഭവം ഉണ്ടായപ്പോൾ കണ്ണിൽ നിന്നും കണ്ണുനീരിന് പകരം ചോരയായിരുന്നു വന്നിട്ടുണ്ടായിരുന്നു. എപ്പോഴെങ്കിലും രക്ഷപ്പെടും എന്ന് പ്രത്യാശയായിരുന്നു ആ സമയത്ത് തനിക്ക് ഉണ്ടായത് എന്നും സുരഭി പറയുന്നു.
ഒരു ദിവസം മുഴുവൻ പണിയെടുത്ത് വീട്ടിലേക്ക് പോകാൻ പണമില്ലാതെ കഷ്ടപ്പെടുന്ന അസിസ്റ്റന്റ് ഡയറക്ടർമാരെ താൻ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാ സിനിമകളിലും ഇതാണ് അവസ്ഥ എന്ന് പറയാൻ സാധിക്കില്ല.
ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതുമുതൽ മലയാള സിനിമയിൽ ഒരുപാട് ചർച്ചകൾ വരുന്നുണ്ട്. ഞാൻ ഈ റിപ്പോർട്ടിന് വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. എല്ലാ ജോലികളും പോലെയുള്ള ഒരു ജോലി സ്ഥലം അല്ല സിനിമ. ഓരോ സിനിമയ്ക്കും ഓരോ തലങ്ങളാണ്. ഒരു ഓഫീസിൽ നടക്കുന്ന പോലെ കാര്യങ്ങൾ ഒരിക്കലും സിനിമ മേഖലയിൽ നടക്കില്ല എന്നും സുരഭി പറഞ്ഞു.
Read more at: https://www.manoramaonline.com/movies/movie-news/2024/10/01/surabhi-lakshmi-caravan-incident-calls-for-change.html
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്‍…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന് നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്‍താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…