Categories: latest news

വയറുവേദന കുറഞ്ഞു; രജനികാന്തിന്റെ ആരോഗ്യനില ഇപ്പോള്‍ ഇങ്ങനെ

ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. കടുത്ത വയറുവേദനയെ തുടര്‍ന്നാണ് താരത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന കുറഞ്ഞെന്നും ഉടന്‍ ആശുപത്രി വിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിനിമ ചിത്രീകരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ പരിശോധനകള്‍ക്ക് കൂടി വിധേയനായ ശേഷം രജനികാന്ത് ആശുപത്രി വിട്ടേക്കും. എന്നാല്‍ ഇത് സംബന്ധിച്ച് രജനികാന്തിന്റെ കുടുംബത്തില്‍ നിന്നോ ആശുപത്രിയില്‍ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Rajanikanth

നേരത്തെ നിശ്ചയിച്ചിരുന്ന എലക്ടീവ് പ്രൊസീജിയറിന് അദ്ദേഹത്തെ വിധേയനാക്കുമെന്ന് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കാര്‍ഡിയോളജിസ്റ്റ് ഡോ.സായ് സതീഷിന്റെ മേല്‍നോട്ടത്തില്‍ ആണ് എലക്ടീവ് പ്രൊസീജിയര്‍ നടക്കുക. ഡോക്ടര്‍മാരുടെ ഒരു സംഘം താരത്തെ നിരീക്ഷിച്ചു വരികയാണെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

8 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

16 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

16 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

16 hours ago