Categories: latest news

താമസിക്കുന്നത് വാടകവീട്ടില്‍; കാരണം വ്യക്തമാക്കി വിദ്യാ ബാലന്‍

ബോളിവുഡ് താരങ്ങളെല്ലാം വലിയ വില കൊടുത്ത് ഫ്‌ളാറ്റുകളും വില്ലകളും വീടുകളും സ്വന്തമാക്കുമ്പോള്‍ താന്‍ ഇപ്പോഴും വാടകവീട്ടില്‍ താമസിക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി വിദ്യാ ബാലന്‍. ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയ് കപൂറിനൊപ്പം മുംബൈയിലെ വാടകവീട്ടിലാണ് വിദ്യാ ബാലന്‍ താമസിക്കുന്നത്.

തങ്ങള്‍ ഒരു സ്വപ്ന ഭവനം വാങ്ങാനായി കുറേ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു വീടിനോടും അത്തരത്തില്‍ ഒരു കണക്ഷന്‍ കിട്ടിയില്ലെന്നും അതിനാലാണ് മനസ്സിനിടങ്ങിയ ഒരു വീട് ഇതുവരെ സ്വന്തമാക്കാന്‍ സാധിക്കാത്തതെന്നുമാണ് വിദ്യാ ബാലന്‍ പറയുന്നത്. പല വീടുകളും കാണാനായി പോയിട്ടുണ്ട്. എന്നാല്‍ അതൊന്നും നമ്മുടേതാണെന്ന് ഒരു തോന്നല്‍ ഇതുവരെ ഉണ്ടായിട്ടില്ല.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയുമൊത്ത് ഒരു വീട് അന്വേഷണത്തിന് താന്‍ ഇറങ്ങിയിരുന്നു. അന്ന് എല്ലാം തികഞ്ഞൊരു വീട് ലഭിച്ചെങ്കിലും ആ ബജറ്റ് എനിക്ക് താങ്ങുന്നത് ആയിരുന്നില്ല. എങ്കിലും കഷ്ടപ്പെട്ട് ലോണെടുത്ത് ആ വീട് സ്വന്തമാക്കി. വിവാഹശേഷം ഭര്‍ത്താവിനൊപ്പം പുതിയ വീട് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അങ്ങനെ ഏകദേശം 25 വീടുകള്‍ പരിശോധിച്ചെങ്കിലും ഒന്നും ഇഷ്ടപ്പെട്ടില്ല ഒടുവില്‍ ഞങ്ങള്‍ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഒരു വീട് കിട്ടി. എന്നാല്‍ അതാണെങ്കില്‍ വില്‍പ്പനക്കല്ലായിരുന്നു. വാടകയ്ക്കായിരുന്നു. എന്നാല്‍ തനിക്ക് വാടകവീട്ടില്‍ താമസിക്കാന്‍ ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ പിന്നെയും വീടുകള്‍ മാറിമാറി നോക്കി. എന്നാല്‍ ഒന്നും ശരിയായില്ല. തുടര്‍ന്നാണ് ഈ കാണുന്ന വീട്ടിലേക്ക് വീണ്ടും വരികയും വാടകയ്ക്ക് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തത്

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

7 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

7 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

7 hours ago