നൂറുകോടി ക്ലബ്ബും കടന്ന് ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം. മാജിക് ഫിലിംസിന്റെ ബാനറില്‍ ആണ് ചിത്രം റിലീസ് ചെയ്തത്. മാജിക് ഫിലിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് നേട്ടമാണ് ഇപ്പോള്‍ അജയന്റെ രണ്ടാം മോഷണം സ്വന്തമാക്കിയിരിക്കുന്നത്. 17 ദിവസം കൊണ്ടാണ് ചിത്രം ലോവ്യാപകമായി 100 കോടി കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കൂടാതെ ടോവിനോ തോമസിന്റെ ആദ്യ 100 കോടി ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം.
ജിതിന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ആദ്യ ചിത്രം തന്നെ 100 കോടി ക്ലബ്ബില്‍ എത്തി എന്ന് നേട്ടം സ്വന്തമാക്കാന്‍ ജിതിന്‍ ലാലിനും സാധിച്ചു
ഓണം റിലീസായി സെപ്റ്റംബര്‍ 12ന് ആയിരുന്നു അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസും ചേര്‍ന്നാണ് അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിര്‍മിച്ചത്. ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സുജിത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍,, കബീര്‍ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്.…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്. സത്യന്…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്മ്മാതാവ്, യൂട്യൂബര് എന്നീ നിലകളില് എല്ലാം…
മിനിസ്ക്രീന് പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്…
മലയാളക്കരയില് നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…