Categories: latest news

നിയമത്തെ പേടിച്ച് ഒളിവില്‍ പോകുന്നത് ശരിയായ കാര്യമല്ല: നവ്യ നായര്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി നടി നവ്യ നായര്‍. മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തില്‍ പങ്കെടുത്ത സംസാരിക്കവെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും താരം മറുപടി നല്‍കാന്‍ തയ്യാറായത്. നിയമത്തെ പേടിച്ച് ഉളിവില്‍ പോകുന്നത് ശരിയായ കാര്യമാണെന്ന് താന്‍ കരുതുന്നില്ല എന്നാണ് താരം പറഞ്ഞത്.

ഫെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രം ചോദിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ ഒളിച്ചോടി പോവുകയാണെന്ന് പലരും വ്യാഖ്യാനിച്ചേക്കാം. അതില്ലാതിരിക്കാനാണ് എല്ലാ ചോദ്യങ്ങളും ചോദിക്കാന്‍ പറയുന്നത്. ഫെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളെക്കാള്‍ മറ്റു ചോദ്യങ്ങളാണ് ഉണ്ടാവുക എന്ന് എനിക്കറിയാം. ഒളിച്ചോടി പോകാനൊന്നും ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ക്കൊക്കേ എന്താണോ മനസ്സില്‍ തോന്നുന്നത്. അതുതന്നെയായിരിക്കും എനിക്കും തോന്നുന്നതെന്ന് മനസ്സിലാക്കിയാല്‍ മതിയെന്നും നവ്യ നായര്‍ പറയുന്നു.

പോലീസും കോടതിയും ഇടപെട്ട് ഒരു കേസിനെ പറ്റി അതിന്റേതായ തീരുമാനങ്ങള്‍ വരികയാണ് ചെയ്യേണ്ടത്. എന്നെക്കൊണ്ട് ഇതില്‍ കൂടുതല്‍ പറയിപ്പിച്ച് നിങ്ങള്‍ക്കത് വാര്‍ത്തയാക്കണമെങ്കില്‍ ചോദിക്കാം. എന്നാല്‍ ഞാന്‍ ഇവിടെ വന്നിരിക്കുന്നത് അത്ര വാര്‍ത്താ മൂല്യമില്ലാത്ത അറിയപ്പെടാന്‍ സാധ്യതയില്ലാത്ത ഒരു ഫെസ്റ്റിവലിനെ കുറിച്ച് സംസാരിക്കാനാണ്. അതിലേക്ക് ഇത്തരത്തില്‍ ഒരു കാര്യം വലിച്ചിഴച്ചാല്‍ അത് ആയിപ്പോകും വാര്‍ത്ത ഇവിടെ. മാതംഗി ഫെസ്റ്റിവലും നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വേണ്ടത്ര റീച്ച് കിട്ടാതെ വരും. അതിനാല്‍ തന്നെ മറ്റൊരു അവസരത്തില്‍ എവിടെയെങ്കിലും വരുമ്പോള്‍ നമുക്ക് അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നും താരം പറഞ്ഞു

ജോയൽ മാത്യൂസ്

Recent Posts

ഉര്‍വശിയെ കടത്തിവെട്ടാന്‍ മലയാള സിനിമയില്‍ ആരുമില്ല: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

6 hours ago

Exclusive: എമ്പുരാന്‍ ‘വെട്ടില്‍’ മുരളി ഗോപിക്ക് കടുത്ത അതൃപ്തി; സക്‌സസ് പോസ്റ്ററുകളും പങ്കുവയ്ക്കുന്നില്ല !

എമ്പുരാന്‍ വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…

8 hours ago

ഒരു കുഞ്ഞ് മതി; ദിയ പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

17 hours ago

മുകുന്ദനുണ്ണിയിലെ നെഗറ്റീവ്‌ കഥാപാത്രം; തന്‍വി പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്‍വി റാം.…

18 hours ago

സുജിത്തുമായി ഇപ്പോഴും നല്ല സൗഹൃദം, പിന്നെന്തിന് പിരിഞ്ഞു; മഞ്ജു പിള്ള പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

18 hours ago

പെയിന്‍ കില്ലറാണെന്ന് പറഞ്ഞ് അനസ്തേഷ്യ കുത്തിവെച്ചു: നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

18 hours ago