Categories: latest news

തീയേറ്ററിൽ ആവേശം നിറച്ച് ദേവര

ജൂനിയർ എൻ ടി ആർ നായകനായി തീയേറ്ററിൽ എത്തിയ ദേവര വലിയ ആവേശമായി മാറുന്നു. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആദ്യ ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് 172 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയെന്ന് നിർമാതാക്കൾ അറിയിച്ചു. ആദ്യ ദിനം പോലെ തന്നെ രണ്ടാം ദിനത്തിലും വിവിധ തീയേറ്ററുകളിൽ ഹൗസ്ഫുൾ ഷോകളാണ് നടക്കുന്നത്.

ദേവരയുടെ നിർമാതാക്കളായ യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സ് എന്നിവരാണ് ആദ്യ ദിനത്തിലെ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ‘ആദ്യ ദിനം 172 കോടി നേടി ലോകം മുഴുവൻ കുലുക്കി മാൻ ഓഫ് മാസസ് ജൂനിയർ എൻടിആർ’ എന്നാണ് നിർമാണ കമ്പനിയുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അതിരുകടന്ന ആരാധകരുടെ ആവേശ പ്രകടനത്തിലൂടെ
യായിരുന്നു ചിത്രം തീയേറ്ററിൽ എത്തിയത്. ആടിനെ അറുത്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആവേശ പ്രകടനം. ഇതിനു പുറമെ പാൽ അഭിഷേകവും നടത്തിയിരുന്നു. എന്നാൽ ആവേശത്തിനിടയിൽ കട്ട്‌ ഔട്ടിന് തീപ്പിടിച്ചതോടെ ആരാധകർ ഓടി രക്ഷപെടുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

അതിസുന്ദരിയായി അപര്‍ണ ബാലമുരളി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ ബാലമുരളി.…

2 hours ago

സ്‌റ്റൈലിഷായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

കിടിലന്‍ പോസുമായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

മനോഹരിയായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 hours ago

കിടപ്പിലായി; അപകടെത്തുറിച്ച് സ്‌നേഹ

തമിഴ് സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ ഒരാളാണ് സ്നേഹ.…

20 hours ago