കുടുംബത്തോടൊപ്പം ബാലിയില്‍ ആഘോഷിക്കുന്നതിനിടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഹാന്‍സിക കൃഷ്ണയ്ക്ക് വലിയ രീതിയിലുള്ള സൈബര്‍ അക്രമണം. യാത്രയ്ക്കിടെയുള്ള തന്റെ ചിത്രങ്ങള്‍ ഹന്‍സിക കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് ഹന്‍സികയെ ഉപദേശിച്ചും അധിക്ഷേപിച്ചുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
സ്ലീവ്‌ലസ് ടോപ്പും പാവാടയും അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഹന്‍സിക പോസ്റ്റ് ചെയ്തത്. ഡയമണ്ട് ബീച്ചില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോയ്ക്ക് താഴെയാണ് ഒരു സൈബര്‍ ആങ്ങള ഉപദേശവുമായി എത്തിയത്. ‘ദയവുചെയ്ത് സെമസ്റ്ററിലേക്ക് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഭാവി നശിപ്പിക്കരുത്. സഹോദരന്‍ എന്ന നിലയിലാണ് ഉപദേശം നല്‍കുന്നത്.’ എന്നായിരുന്നു കമന്റ്.
ഉപദേശം ചര്‍ച്ചയായതോടെ താരപുത്രി മറുപടിയുമായി എത്തി. അതേ വേഷത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ഹന്‍സികയ്ക്ക് പിന്തുണയുമായി എത്തുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…