Categories: latest news

സൈബര്‍ ആങ്ങളമാര്‍ക്ക് മറുപടിയുമായി ഹന്‍സിക

കുടുംബത്തോടൊപ്പം ബാലിയില്‍ ആഘോഷിക്കുന്നതിനിടെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഹാന്‍സിക കൃഷ്ണയ്ക്ക് വലിയ രീതിയിലുള്ള സൈബര്‍ അക്രമണം. യാത്രയ്ക്കിടെയുള്ള തന്റെ ചിത്രങ്ങള്‍ ഹന്‍സിക കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്ക് താഴെയാണ് ഹന്‍സികയെ ഉപദേശിച്ചും അധിക്ഷേപിച്ചുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

സ്ലീവ്‌ലസ് ടോപ്പും പാവാടയും അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഹന്‍സിക പോസ്റ്റ് ചെയ്തത്. ഡയമണ്ട് ബീച്ചില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ഫോട്ടോയ്ക്ക് താഴെയാണ് ഒരു സൈബര്‍ ആങ്ങള ഉപദേശവുമായി എത്തിയത്. ‘ദയവുചെയ്ത് സെമസ്റ്ററിലേക്ക് പഠിക്കൂ. സോഷ്യല്‍ മീഡിയയില്‍ ഭാവി നശിപ്പിക്കരുത്. സഹോദരന്‍ എന്ന നിലയിലാണ് ഉപദേശം നല്‍കുന്നത്.’ എന്നായിരുന്നു കമന്റ്.

ഉപദേശം ചര്‍ച്ചയായതോടെ താരപുത്രി മറുപടിയുമായി എത്തി. അതേ വേഷത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് താരം ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ ഹന്‍സികയ്ക്ക് പിന്തുണയുമായി എത്തുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

5 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago