Categories: latest news

‘ദേവര’ നാളെ തീയേറ്ററുകളില്‍

ആരാധകര്‍ ഏറെ കാത്തിരുന്ന ജൂനിയര്‍ എന്‍ഡിആര്‍ ചിത്രം ദേവര നാളെ തീയേറ്ററുകളില്‍. ഏറെ ആകാംക്ഷയോടെ കാത്തിരുന്നതിനാല്‍ പ്രീസെയിലായി തന്നെ ദേവര 75 കോടിയിലധികം രൂപ നേടിയിരുന്നു. അതിനാല്‍ ആദ്യദിവസം തന്നെ ചിത്രം നൂറുകോടി കളക്ഷന്‍ നേടും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്..ദേവരയുടെ 10 ലക്ഷം ടിക്കറ്റുകള്‍ നേരത്തെ വിറ്റു പോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്

ജനതാ ഗ്യാരേജി’ന് ശേഷം കൊരട്ടല ശിവ, എന്‍ടിആറിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ദേവര. ഈ ബ്രഹ്മാണ്ഡ ചിത്രം ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. അതില്‍ ഒന്നാം ഭാഗമാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയത്.

ദേവരയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വിതരണ കമ്പനിയായ വേഫറര്‍ ഫിലിംസ് ആണ്. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

38 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago