Categories: latest news

‘എമര്‍ജന്‍സി’ക്ക് കട്ടുകളോടെ സര്‍ട്ടിഫിക്കറ്റ് നല്‍കാം: സെന്‍സര്‍ ബോര്‍ഡ്

എമര്‍ജന്‍സി സിനിമയില്‍ നിന്നും ചില ഭാഗങ്ങള്‍ കട്ട് ചെയ്ത് ഒഴിവാക്കാന്‍ തയ്യാറായാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. ബോംബെ ഹൈക്കോടതിയിലാണ് സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ചിത്രത്തിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് റിവൈസിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടd എന്നുമാണ് സെന്‍സര്‍ ബോര്‍ഡ് കോടതി അറിയിച്ചിരിക്കുന്നത്. സിനിമയില്‍ വരുത്തേണ്ട 11 മാറ്റങ്ങളെ സംബന്ധിക്കുന്നത് രേഖയും സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു..

കങ്കണയാണ് എമര്‍ജന്‍സി സിനിമ സംവിധാനം ചെയ്യുകയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നത്. കങ്കണ ഇന്ദിരാഗാന്ധിയായി എത്തുന്ന ചിത്രം ഈ മാസം ആറിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റിലീസ് തീയതി മാറ്റിവയ്ക്കുകയായിരുന്നു.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് പിന്നാലെ സിഖ് സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സിഖ് മതത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതായും സിഖ് സമുദായത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത് എന്നും ഇവര്‍ ആരോപിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

20 seconds ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago