Categories: latest news

തൃഷയും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഒത്തു തീര്‍പ്പായി

നടി തൃഷ കൃഷ്ണനും അയല്‍ക്കാരും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഒത്തുതീര്‍പ്പായി. താരത്തിന്റെ ചെന്നൈയിലെ വസതിയുടെ പേരില്‍ നിലനിന്നിരുന്ന കേസില്‍ ആണ് ഇപ്പോള്‍ അയല്‍വാസിയുമായി ഒത്തുതീര്‍പ്പിലെത്തിയിരിക്കുന്നത്.

തൃഷയും അയല്‍ക്കാരിയായ മെയ്യപ്പനും ഭാര്യ കാവേരിയും തമ്മിലായിരുന്നു തര്‍ക്കം നിലനിന്നിരുന്നത്. ഇപ്പോള്‍ തൃഷയും അയല്‍വാസിയും അവരുടെ അഭിഭാഷകരും ഒപ്പിട്ട് സംയുക്ത ഒത്തുതീര്‍പ്പ് മെമ്മോയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി 24 നായിരുന്നു തൃഷ ജസ്റ്റിസ് എന്‍ സതീഷ് കുമാറിന് മുമ്പാകെ പരാതി സമര്‍പ്പിച്ചത്. ചെന്നൈയിലെ സെനോടാഫ് റോഡ് സെക്കന്‍ഡ് ലെയ്‌നിലെ തൃഷയുടെ വസ്തുവിന്റെ കിഴക്കന്‍ ഭിത്തിയില്‍ അയല്‍വാസി മുഖേന പൊളിക്കലോ അറ്റകുറ്റപ്പണികളോ നടത്തുന്നത് തന്റെ വീടിന്റെ ഘടനാപരമായ സ്ഥിരതയെ ബാധിക്കുമെന്നതിനാല്‍ നിര്‍മ്മാണപണികള്‍ക്ക് താത്കാലിക സ്റ്റേ നല്‍കണമെന്ന് ആവശ്യപ്പെട്ടുളളതായിരുന്നു തൃഷയുടെ പരാതി. കേസ് ഒത്തുതീര്‍പ്പായതോടെ സിവില്‍ കേസിനായി കോടതിയില്‍ കെട്ടിവെച്ച ഫീസ് തുക തിരികെ നല്‍കാനും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

4 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago