Categories: latest news

കഥയ്ക്ക് ആവശ്യമെങ്കില്‍ ലിപ്‌ലോക്ക് സീന്‍ ചെയ്യണമെന്ന് പറഞ്ഞത് രക്ഷിതാക്കള്‍: രമ്യ നമ്പീശന്‍

തന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ചാപ്പക്കുരിശ് എന്ന സിനിമയെക്കുറിച്ച് തുറന്നു പറഞ്ഞ് അഭിനയേത്രി രമ്യ നമ്പീശന്‍. സിനിമയില്‍ ഫഹദ് ഫാസിലുമായി ലിപ് ലോക്ക് ചെയ്യുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടി ആയിരുന്നു താന്‍ ആ സീന്‍ ചെയ്തിട്ടുണ്ടായിരുന്നത്. എന്നാല്‍ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി അത്തരത്തില്‍ ഒരു സീന്‍ ചെയ്യാന്‍ തന്നോട് പറഞ്ഞത് രക്ഷിതാക്കള്‍ ആണെന്നും രമ്യ നമ്പീശന്‍ പറയുന്നു.

ഒരു അഭിമുഖത്തില്‍ സംസാരിക്കുവെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ ഒരു സീന്‍ ഇല്ലെങ്കില്‍ ചാപ്പക്കുരിശ് എന്ന സിനിമയ്ക്ക് തന്നെ അതുകൊണ്ട് ഒഴിവാക്കാന്‍ പറ്റുന്നതായിരുന്നില്ല എന്നും രമ്യ പറയുന്നു.

ആ സീന്‍ ചെയ്യാന്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നതിനാല്‍ പലരോടും താന്‍ അതുമായി ബന്ധപ്പെട്ട ഉപദേശം തേടിയിരുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ നീയത് ചെയ്യണമെന്ന് തീര്‍ത്തു പറഞ്ഞത് അച്ഛനും അമ്മയും ആണ്. ഏറ്റെടുത്ത കഥാപാത്രം പൂര്‍ണ്ണതയോടെ ചെയ്യാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നായിരുന്നു അച്ഛന്‍ തന്നോട് പറഞ്ഞത്. റിയല്‍ ലൈഫും റീല്‍ ലൈഫും ഒന്നായി കാണേണ്ട ആവശ്യമില്ലല്ലോ. റീല്‍ ലൈഫില്‍ ആണ് കഥാപാത്രം അങ്ങനെ ചെയ്യുന്നത്. ഞാന്‍ അത് ചെയ്യാന്‍ തയ്യാറായില്ലെങ്കിലും ആ സീന്‍ ഒഴിവാക്കില്ല. പകരം എന്നെ ഒഴിവാക്കുകയാണ് ചെയ്യുക. അപ്പോള്‍ എനിക്കാണെന്ന് നല്ലൊരു കഥാപാത്രം കൈവിട്ടു പോവുക എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

മനംമയക്കും ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

16 minutes ago

സാരിയില്‍ മനോഹരിയായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

19 minutes ago

യൂട്യൂബ് ചാനലില്‍ നിന്നും കുഞ്ഞിനൊപ്പമുള്ള വീഡിയോ ഡിലീറ്റ് ചെയ്ത് ദിയ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

1 day ago

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു…

1 day ago