Categories: latest news

മേക്കോവറില്‍ ഞെട്ടിച്ച് പ്രയാഗ മാര്‍ട്ടിന്‍

വമ്പന്‍ മേക്കോറില്‍ ഞെട്ടിച്ച പ്രയാഗ മാര്‍ട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സജീവമായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജില്‍ പ്രയാഗ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പ്രമുഖ ജ്വല്ലറിക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇത്.

ഒറ്റനോട്ടത്തില്‍ പ്രയാഗ തന്നെയാണോ എന്ന് സംശയം തോന്നും വിധമുള്ള മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Prayaga Martin

നിരവധി ട്രോള്‍, വിമര്‍ശന കമന്റുകള്‍ തന്നെയാണ് പ്രയാഗയുടെ ചിത്രത്തിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ഇതിനുമുമ്പും താരം ഇത്തരത്തില്‍ വമ്പന്‍ മേക്കോവര്‍ നടത്തി ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും വലിയ ട്രോളിന് ഇരയാവുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ ഉര്‍ഫി ജാവേദാകുമോ എന്ന് ഉള്‍പ്പെടെയുള്ള കമന്റുകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.

തന്റെ മുടിയിലും വസ്ത്രത്തിലും എന്നും പുത്തന്‍ ട്രെന്‍ഡുകളും പരീക്ഷണങ്ങളും പ്രയാഗ നടത്താറുണ്ട്. അതിനാല്‍ തന്നെ പലതരത്തിലുള്ള വിമര്‍ശനങ്ങളും താരത്തെ തേടിയെത്താറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളെയൊന്നും അത്ര കാര്യമായി എടുക്കുന്ന ആളല്ല പ്രയാഗ. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് വരുന്ന മോശം കമന്റുകള്‍ക്ക് താരം നേരത്തെ നല്ല മറുപടിയും നല്‍കിയിരുന്നു. മറ്റുള്ളവരുടെ ഇഷ്ടത്തിന് അല്ലല്ലോ എന്റെ ഇഷ്ടത്തിനല്ലേ ഞാന്‍ ജീവിക്കേണ്ടത് എന്നായിരുന്നു അന്ന് അത്തരം ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടി.

അനില മൂര്‍ത്തി

Recent Posts

മോശം ആളുകളാണ് ഡേറ്റിങ് ആപ്പ് ഉപയോഗിക്കുന്നത്; കങ്കണ

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…

5 hours ago

ആലിയക്കൊപ്പം അവസരം ലഭിച്ചാല്‍ അഭിനയിക്കും; ഫഹദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍.…

5 hours ago

കുഞ്ഞുമായി തിയേറ്ററില്‍; ദിയയ്ക്ക് ഉപദേശം

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

5 hours ago

വണ്ണം കുറയ്ക്കാന്‍ സര്‍ജറി ചെയ്യാന്‍ നോക്കി; മഞ്ജിമ

ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ…

5 hours ago

നാടന്‍ ലുക്കുമായി സരയു

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago