Categories: latest news

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍; ചിത്രീകരണം ആരംഭിച്ചു

മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. പൂജ ചടങ്ങില്‍ വിനായകന്‍ പങ്കെടുത്തു. അടുത്ത ആഴ്ചയോടെ മമ്മൂട്ടി പുതിയ സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.

ഈ സിനിമയില്‍ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വേഷത്തിലാണ് വിനായകന്‍ എത്തുന്നത്, വിനായകന്റെ വില്ലനായി മമ്മൂട്ടിയും ! വിനായകന്റെ കഥാപാത്രത്തിനായി പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെയാണ് ആദ്യം സമീപിച്ചതെന്നും മറ്റു സിനിമകളുടെ തിരക്ക് കാരണം അവര്‍ ഈ പ്രൊജക്ട് നിരസിച്ചതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mammootty

സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം. കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ സംവിധായകന്‍ റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണം നിര്‍വഹിക്കും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്. ഈ സിനിമയ്ക്കു വേണ്ടിയാണ് മമ്മൂട്ടി താടിവടിച്ച് മീശ നീട്ടിവളര്‍ത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ചെയ്ഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ചത്. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് സാരാംശം ഉള്‍ക്കൊണ്ട് ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ഡൊമിനിക്ക് ആന്റ് ദി ലേഡീസ് പേഴ്‌സ്’ എന്നാണ്. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി അഭിനയിക്കുക. മമ്മൂട്ടി കമ്പനി തന്നെയാണ് നിര്‍മാണം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ ചെയ്യുന്ന സിനിമ കൂടിയാണ് ഇത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago