രാജ്യത്തെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന പിന്‍വലിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. എന്നാല്‍ താരം ഇപ്പോള്‍ ഈ പ്രസ്താവന പിന്‍വലിച്ചിരിക്കുകയാണ്.
ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും കങ്കണ പറഞ്ഞു. വിവാദ നിയമങ്ങളെ കുറിച്ചുള്ള പ്രസ്ഥാന പലരെയും നിരാശപ്പെടുത്തിയിരിക്കാം എന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും കങ്കണ വ്യക്തമാക്കി.
ഹിമാചല്‍ പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുവെയാണ് ഇതുമായി ബന്ധപ്പെട്ട താരം കഴിഞ്ഞ ദിവസം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ മാണ്ഡി എംപിയായ കങ്കണ റാവത്തിനെ തള്ളിപ്പറഞ്ഞതോടെയാണ് പ്രസ്താവന പിന്‍വലിക്കുന്നതായി കങ്കണ പറഞ്ഞത്. ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ ചുമതലപ്പെടുത്തിയ ആളല്ല കങ്കണയെന്നും അവര്‍ പറഞ്ഞ അഭിപ്രായം തീര്‍ത്തും വ്യക്തിപരമാണെന്നും ഗൗരവ് ഭാട്ടിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…