Categories: Gossips

വിഭാഗീയത പരസ്യമാക്കി ജഗദീഷ്; ‘അമ്മ’ താത്കാലിക കമ്മിറ്റി വാട്‌സ്ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റ് അടിച്ചു !

താരസംഘടനയായ ‘അമ്മ’യില്‍ വിഭാഗീയത ശക്തമാകുന്നു. താത്കാലിക കമ്മിറ്റി അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദങ്ങള്‍ക്കു പിന്നാലെ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാരവാഹിസ്ഥാനം രാജിവെച്ച് എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുവരെ നിലവിലെ എക്‌സിക്യൂട്ടിവ് താത്കാലിക ഭരണചുമതല നിര്‍വഹിക്കുമെന്നായിരുന്നു വിശദീകരണം. ഈ ഗ്രൂപ്പില്‍ നിന്നാണ് ജഗദീഷ് ‘ലെഫ്റ്റ്’ അടിച്ചത്.

Jagadish

ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ക്കുന്നതിലും പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷിന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഉടന്‍ ജനറല്‍ ബോഡി വിളിക്കണമെന്ന് ജഗദീഷ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താത്കാലിക കമ്മിറ്റിയിലെ ആരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ജഗദീഷ് എതിര്‍പ്പ് പരസ്യമാക്കിയതെന്നാണ് വിവരം.

‘അമ്മ’യില്‍ വിഭാഗീയത ശക്തമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘അമ്മ’യിലെ ചില അംഗങ്ങള്‍ മറ്റൊരു സംഘടന രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ജനറല്‍ ബോഡി വൈകുന്നത് വിഭാഗീയത കൂടുതല്‍ ശക്തമാകാന്‍ കാരണമായേക്കുമെന്നാണ് ജഗദീഷ് അടക്കമുള്ളവരുടെ അഭിപ്രായം.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

42 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago