Categories: latest news

സിദ്ധിഖ് കൂടുതല്‍ കുരുക്കിലേക്ക്; തെളിവുകള്‍ ശക്തമായതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

യുവനടിയെ ബലാത്സംഗ ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ധിഖിന് തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു സിദ്ധിഖ് ഹൈക്കോടതിയെ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗപരാതി ഉണ്ടായിരുന്നില്ലെന്നും തന്നെ അപമാനിക്കുക എന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ധിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടനെതിരെ യുവനടി നല്‍കിയ പരാതികളില്‍ സിദ്ധിഖിനെതിരെ സാക്ഷിമൊഴികളും മറ്റ് തെളിവുകളും ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

Sidhique

സിദ്ധിഖ് മസ്‌കറ്റ് ഹോട്ടലില്‍ മുറിയെടുത്തതിനും നടി അവിടെ സന്ദര്‍ശിച്ചതിനും തെളിവുകള്‍ ഉണ്ട്. മുറിയിലെ കര്‍ട്ടന്‍ മാറ്റിയാല്‍ സ്വിമ്മിങ് പൂള്‍ കാണാമെന്നും പീഡനം നടന്ന ദിവസം സിദ്ധിഖ് മീന്‍കറിയും തൈരും കൂട്ടി ചോറ് കഴിച്ചെന്നും നടി പറഞ്ഞിരുന്നു. ഇത് അന്വേഷണസംഘം സ്ഥിരീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയായിരുന്നു സിദ്ധിഖിനെതിരെ ലൈംഗിക അതിക്രമ കേസ് രജിസ്റ്റര്‍ ചെയ്തത്. 2016 ജനുവരി 28നായിരുന്നു സംഭവമെന്നാണ് നടിയുടെ ആരോപണം. നിള തിയേറ്ററില്‍ സിനിമ പ്രിവ്യൂ കഴിഞ്ഞിറങ്ങിയ ശേഷം തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് നടിയുടെ പരാതി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

38 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago