തമിഴ് സൂപ്പർ താരം രാജനീകാന്തുമായുള്ള തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞ് നടൻ അമിതാഭ് ബച്ചൻ. വേട്ടയന്‍ എന്ന ചിത്രത്തിൽ രജനീകാന്തും അമിതാബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വേട്ടയന്റെ ഓഡിയോ ലോഞ്ചിനിടയാണ് രജനികാന്തുമായുള്ള തന്റെ അനുഭവം താരം പങ്കുവയ്ക്കുന്നത്.
33 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഹം എന്ന് പറയുന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഹമ്മിന്റെ ഷൂട്ടിങ് സമയത്ത് ഞാൻ എന്റെ എസി വാഹനത്തിൽ വിശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ മിക്കപ്പോഴും ഇടവേളകളിൽ രജനികാന്ത് തറയിൽ കിടന്നായിരുന്നു ഉറങ്ങിയിരുന്നത്. അദ്ദേഹം വളരെ ലളിതമായി പെരുമാറുന്നത് കണ്ട് ഞാനും വാഹനത്തിൽ നിന്ന് ഇറങ്ങി പുറത്ത് വിശ്രമിച്ചു എന്നുമാണ് അമിതാഭ് ബച്ചൻ പറയുന്നത്.
കൂടാതെ രജനികാന്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ബച്ചൻ കൂട്ടിച്ചേർത്തു. വേട്ടയ്യൻ എൻ്റെ ആദ്യ തമിഴ് സിനിമയാണ്. എനിക്ക് വളരെയധികം അഭിമാനമുണ്ട്. എല്ലാ താരങ്ങളുടെയും സുപ്രീം ആണ് രജനിയെന്നും ബച്ചൻ പറഞ്ഞു. സത്യദേവ് എന്ന കഥാപാത്രമായാണ് അമിതാഭ് ബച്ചൻ ചിത്രത്തിലെത്തുക. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ പത്തിനാണ് റിലീസ് ചെയ്യുക.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…