Categories: latest news

‘ദേവര’ പ്രീ റിലീസ് ഇവന്റ് റദ്ദാക്കിയതില്‍ ആക്കിയതില്‍ അക്രമാസത്തരായി ജൂനിയര്‍ എന്‍ടിആര്‍ ആരാധകര്‍

ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവര എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് ആരാധകര്‍ അക്രമാസക്തരായി. ഹൈദരാബാദില്‍ ആയിരുന്നു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ എത്തിയതോടെ പെട്ടെന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. ഇതോടെ ജൂനിയര്‍ എന്‍ടിആറിന്റെ ആരാധകര്‍ അക്രമാസക്തരാവുകയും ഇവിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു.

ചടങ്ങില്‍ ജൂനിയര്‍ എന്‍ടിആര്‍ ഉള്‍പ്പെടെ എത്തിച്ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ ഇവിടേക്ക് എത്തിയതോടെ അദ്ദേഹത്തിന് ചടങ്ങിലേക്ക് എത്തിച്ചേരേണ്ടെന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ചടങ്ങില്‍ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് പ്രധാന അതിഥിയായിരുന്നു. എന്നാല്‍ ചടങ്ങ് റദ്ദാക്കിയതോടെ അദ്ദേഹം തിരികെ മടങ്ങിപ്പോയി.

പരിപാടി റദ്ദാക്കിയതറിഞ്ഞ ആരാധകര്‍ അക്രമാസക്തരാവുകയും വേദിയിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഈ മാസം 27നാണ് ദേവര റിലീസ് ചെയ്യുന്നത്. കൊരട്ടല ശിവയും എന്‍ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആര്‍ട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ജോയൽ മാത്യൂസ്

Recent Posts

കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടമായി: അമൃത നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

10 hours ago

ദീപികയുടെ വാക്ക് കേട്ട് ധോണി മുടി മുറിച്ചിരുന്നു; പുതിയ റിപ്പോര്‍ട്ട്

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

11 hours ago

സിനിമയ്ക്ക് പിന്നാലെ പോകാമെന്ന് തീരുമാനിച്ചപ്പോള്‍ പിന്തുണച്ചത് എലിസബത്ത്: ബേസില്‍

സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…

11 hours ago

അപകടത്തിന് ശേഷം മേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തൊക്കെ വേദന ഉണ്ടായിരുന്നു: മഞ്ജു പത്രോസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

11 hours ago

സാരി ധരിച്ചാല്‍ തള്ളച്ചി എന്ന് വിളിക്കും: സാനിയ അയ്യപ്പന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…

11 hours ago

സാരിയില്‍ അടിപൊളിയായി നമിത

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

13 hours ago