Mohanlal - Empuraan
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന രണ്ട് സിനിമകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാലും നേരെ തിരിച്ചും അതിഥി വേഷങ്ങളില്‍ ഇരുവരും അഭിനയിക്കും. 2025 ലാകും രണ്ട് സിനിമകളും തിയറ്ററുകളിലെത്തുക.
മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുക. ഈ സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചേക്കും.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാനില്‍ ആണ് മമ്മൂട്ടി അതിഥി വേഷത്തില്‍ എത്തുക. മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ചേര്‍ന്നാണ് ഈ രണ്ട് സിനിമകളും നിര്‍മിക്കുക.
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…