Categories: latest news

നായിക എന്റെ ഭാര്യയാണ് ; മേതിൽ ദേവികയുടെ സിനിമ കണ്ട് മുകേഷ്

പ്രമുഖ നർത്തകിയായ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ച സിനിമയായ കഥ ഇന്നുവരെ എന്ന സിനിമ തിയേറ്ററിൽ കണ്ട് അഭിപ്രായം രേഖപ്പെടുത്തി മുകേഷ്. സിനിമ കണ്ടിറങ്ങിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിനിമയെക്കുറിച്ചും തന്റെ ഭാര്യയായിരുന്നു മേതിൽ ദേവിയെക്കുറിച്ചും മുകേഷ് സംസാരിച്ചത്.

വളരെ നല്ല ചിത്രമാണ്. തുടക്കം മുതല്‍ നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലാണ് അവസാനത്തെ ട്വിസ്റ്റ് ഒരുക്കിയിരിക്കുന്നത്. ആസ്വദിച്ച് കാണാന്‍ സാധിക്കും. എല്ലാവരുടെയും റോള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മുകേഷ് പറഞ്ഞത്.

എന്നാൽ ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഒരു മാധ്യമപ്രവർത്തകൻ പുതുമുഖ നായിക മേതിൽ ദേവിക എങ്ങനെയുണ്ട് എന്ന ചോദ്യം ചോദിച്ചത്. ഇതിൽ അല്പം നർമ്മം കലർന്ന രീതിയിലാണ് താരം മറുപടി നൽകിയത്. നായിക എന്റെ ഭാര്യയാണ്. പുതിയൊരു നായികയാണ് പോലും. എന്തോരം വളച്ചാണ് പറയുന്നത്. അതുകൊണ്ടാണ് ഞാന്‍ ഫസ്റ്റ് ഡേ തന്നെ കാണാന്‍ വന്നതെന്നും മുകേഷ് പറഞ്ഞു.

ബിജു മേനോനെയും മേതില്‍ ദേവികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് കഥ ഇന്നുവരെ. നിഖില വിമല്‍, ഹക്കിം ഷാജഹാന്‍, അനുശ്രീ, അനു മോഹന്‍, സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോര്‍ സത്യ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഹണിമൂണ്‍ ആണോ ? ചിത്രങ്ങളുമായി ഗ്രേസ്

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…

1 hour ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 hour ago

കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago