താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ് സൂപ്പർ താരം ആലിയ ഭട്ട്. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോർഡർ (എ ഡി എ ച്ച് ഡി ) ഉണ്ടെന്നാണ് താരം എപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
എ ഡി എച്ച് ഡി രോഗം കാരണം മേക്കപ്പ് കസേരയിൽ പോലും തനിക്ക് അടങ്ങിയിരിക്കാനാവില്ല. ഒരു മേക്കപ്പ് കസേരയിൽ 45 മിനിറ്റിൽ കൂടുതൽ താൻ ചിലവഴിക്കില്ലെന്നും ആലിയ ഭട്ട് പറഞ്ഞു. എ ഡി എച്ച് ഡി ഉള്ളതു കൊണ്ടാണ് തനിക്ക് ഒരിടത്ത് കൂടുതൽ സമയം ചിലവഴിക്കാൻ കഴിയാത്തത്. എന്ത് കാര്യമായാലും പെട്ടെന്ന് നടക്കണം എന്ന ചിന്തയാണ്.
എന്റെ വിവാഹ ദിനത്തിൽ മേക്കപ്പ്മാൻ ഇതേ കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് രണ്ട് മണിക്കൂർ സമയമെങ്കിലും തനിക്ക് നൽകണം എന്നാണ് മേക്കപ്പ് ആർട്ടിസ്റ്റ് അന്ന് പറഞ്ഞത്. എന്നാൽ എന്നെക്കൊണ്ട് അതിന് കഴിയില്ല. പ്രത്യേകിച്ച് വിവാഹ ദിനമായതിനാൽ രണ്ട് മണിക്കൂർ നൽകാനാവില്ല തനിക്ക് ചിൽ ചെയ്യണം എന്നായിരുന്നു ഞാൻ പറഞ്ഞത് എന്നാണ് ആലിയ ഭട്ട് പറഞ്ഞത്.
സാധാരണയായി കുട്ടികളില്‍ കണ്ടുവരുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോഡറാണ് എ ഡി എച്ച് ഡി .എ ഡി എച്ച് ഡി സ്ഥിരീകരിക്കുന്നവരുടെ തലച്ചോറിലും നാഡി ശൃംഖലയിലും, നാഡി സംവേദനത്തിലും വ്യത്യാസങ്ങള്‍ ഉണ്ടെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മമിത.സൂപ്പര്‍ ശരണ്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തമന്ന ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…