Bad Boyz
ഓണം റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രമാണ് ബാഡ് ബോയ്‌സ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിനു മോശം പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. അതിനിടെയാണ് ചിത്രത്തിന്റെ നിര്‍മാതാവ് പ്രശസ്ത യുട്യൂബ് റിവ്യുവറെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. യുട്യൂബര്‍ ഉണ്ണി വ്‌ളോഗ്‌സിനെയാണ് ബാഡ് ബോയ്‌സ് നിര്‍മാതാവ് എബ്രഹാം മാത്യു ഭീഷണിപ്പെടുത്തിയത്.
റിവ്യു യുട്യൂബില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ വിവരമറിയുമെന്ന് എബ്രഹാം മാത്യു ഉണ്ണിയെ ഭീഷണിപ്പെടുത്തുന്നുണ്ട്. കോള്‍ റെക്കോര്‍ഡിങ് ഉണ്ണി വ്ളോഗ്സ് തന്നെയാണ് പുറത്തുവിട്ടത്. ഉണ്ണി പണം വാങ്ങിയാണ് നെഗറ്റീവ് റിവ്യു ചെയ്യുന്നതെന്നും എബ്രഹാം മാത്യു ആരോപിക്കുന്നു.
‘ ഇട്ട സാധനം നീ ഡിലീറ്റ് ചെയ്യുക. അതാണ് നിനക്ക് നല്ലത്. വീഡിയോ ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നീ വിവരം അറിയും. ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിനക്ക് അധോഗതി ആയിരിക്കും. നിനക്ക് തോന്നുന്നത് എഴുതി ഇടാനല്ല ഞാന്‍ കോടികള്‍ മുടക്കി സിനിമ ചെയ്യുന്നത്. നാളെ രാവിലെ നിന്റെ വീട്ടിലേക്ക് ഞാന്‍ ആളെയും കൊണ്ടുവരാം,’ ഉണ്ണി പുറത്തുവിട്ട കോള്‍ റെക്കോര്‍ഡിങ്ങില്‍ അബാം മൂവീസ് ഉടമ എബ്രഹാം മാത്യു പറയുന്നതായി കേള്‍ക്കാം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…