Categories: latest news

പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിയതായി നിര്‍മ്മാതാക്കള്‍

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യത്തിന്റെ റീ റിലീസ് തീയതി മാറ്റിവെച്ചു. നേരത്തെ സെപ്റ്റംബര്‍ 20ന് ചിത്രം റീ റിലീസായി തീയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ റീ റിലീസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെച്ചു എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഓണം റിലീസായി എത്തി അജയന്റെ രണ്ടാം മോഷണവും ആസിഫലിയുടെ കിഷ്‌കിന്ധാ കാണ്ഡവും വലിയ പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ സമയത്ത് പാലേരി മാണിക്യം റിലീസ് ചെയ്താല്‍ വേണ്ടത്ര നേട്ടം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അടുത്ത മാസത്തേക്ക് റിലീസ് മാറ്റിവച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

2009 റിലീസ് നടന്ന ചിത്രം 4കെ, ഡോള്‍ബി അറ്റ്‌മോസ് ദൃശ്യ, ശബ്ദ മിഴിവോടെയാണ് വീണ്ടും ആരാധകരുടെ മനസ് കീഴടക്കാന്‍ വീണ്ടും തീയേറ്ററില്‍ എത്തുന്നത്. സിനിമ 2009ലെ മികച്ച ചിത്രത്തിനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡും നേടിയിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

4 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

4 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

4 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

10 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

10 hours ago