Mammootty
വീണ്ടും ഒരു വില്ലന്‍ കഥാപാത്രം ചെയ്യാനുള്ള ഒരുക്കങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. വിനായകന്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്ന ചിത്രത്തില്‍ ആയിരിക്കും മമ്മൂട്ടി വില്ലനായി എത്തുക എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ജിതിന്‍ കെ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ വില്ലന്‍ വേഷം ഏത് തരത്തില്‍ ആയിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പുഴു, ഭ്രമയുഗം തുടങ്ങിയ സിനിമകളില്‍ താരത്തിന്റെ പ്രതിനായക വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
മമ്മൂട്ടിക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ ആയിരിക്കും ചിത്രത്തില്‍ വിനായകന്‍ എത്തുക എന്നും റിപ്പോര്‍ട്ട് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ നാഗര്‍കോവില്‍ വെച്ച് ആരംഭിക്കും. രണ്ടാഴ്ചയ്ക്ക് ശേഷമായിരിക്കും സിനിമയില്‍ അഭിനയിക്കുന്നതിനായി മമ്മൂട്ടി എത്തുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…