Categories: Gossips

മമ്മൂട്ടി വീണ്ടും കാക്കിയിടുന്നു; പുതിയ ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ഇതാ

സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രത്തിലെ ലുക്ക്. താടിയെടുത്ത് മീശ അല്‍പ്പം നീട്ടി അല്‍പ്പം ഗൗരവ ഭാവത്തിലാണ് മമ്മൂട്ടിയെ പുതിയ ചിത്രത്തില്‍ കാണുന്നത്. ഹെയര്‍ സ്റ്റൈലിലും മാറ്റമുണ്ട്.

നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും മമ്മൂട്ടി ഇനി അഭിനയിക്കുക. ഈ സിനിമയ്ക്കു വേണ്ടിയാണ് മെഗാസ്റ്റാറിന്റെ ഗെറ്റപ്പ് ചെയ്ഞ്ച്. സെപ്റ്റംബര്‍ അവസാനത്തോടെയോ ഒക്ടോബര്‍ ആദ്യത്തിലോ ആയിരിക്കും ചിത്രീകരണം ആരംഭിക്കുക. പൊലീസ് വേഷത്തിലാകും മമ്മൂട്ടി ഈ സിനിമയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Mammootty

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ജിതിന്‍ കെ ജോസ്. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക. ജിതിന്‍ കെ ജോസ് തന്നെയാണ് തിരക്കഥ. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും. ത്രില്ലര്‍ ഴോണറില്‍ ആയിരിക്കും ചിത്രം ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago